Sunday, May 5, 2013

പഴയ ആലുവ-മൂന്നാര്‍ റോഡ്




1924ലെ വന്‍ വെള്ളപൊക്കത്തില്‍ പഴയ ആലുവ-മൂന്നാര്‍ റോഡ് തകര്‍ന്നതോടെ മൂന്നാര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിലക്കുകയും വാണിജ്യ കേന്ദ്രങ്ങളുമായുള്ള മലയോര ജില്ലയുടെ ബന്ധം തകരുകയും ചെയ്തിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന റാണി സേതുലക്ഷ്മിഭായ് മുന്‍കയ്യെടുത്ത് പെരിയാറിന് കുറുകെ നേര്യമംഗലത്ത് പാലം നിര്‍മ്മിച്ചതോടെയാണ് ഇപ്പോഴത്തെ ആലുവ മൂന്നാര്‍ റോഡ് യാഥാര്‍ത്ഥ്യമായത്.

 1931-ല്‍ റാണി സേതുലക്ഷീഭായ് 
പുതിയ  റോഡ് തുറന്നുകൊടുത്തതിന്റെ വിളംബരം എഴുതിവെച്ചിരിക്കുന്ന ‘റാണിക്കല്ല് ’



എന്നാല്‍ ഈ റോഡിനേക്കാള്‍ 38 കിലോമീറ്റര്‍ ദൂരം കുറവും വലിയ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഇല്ലാത്തതുമാണ് പഴയ ആലുവ-മൂന്നാര്‍ റോഡ്. തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത

പണ്ടുകാലത്ത് ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മല ഇടിഞ്ഞ് പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത  തകർന്നു . തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. സമീപവാസികളുടെ സഹകരണത്തോടെ പത്തു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. ഹൈറേഞ്ചിന്റെ വ്യാപാര - വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് 1924-ൽ ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

രാജഭരണകാലത്ത് രാജാക്കന്‍മാരും ഭരണാധികാരികളും വേനല്‍ക്കാല സുഖവാസത്തിന് മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന രാജവീഥിയായ പഴയ ആലുവ-മൂന്നാര്‍ റോഡ് കീരംപാറ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ കടന്ന് ലോകപ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം വഴി കടന്നു പോകുന്നു 

കോതമംഗലം-തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയുള്ള പഴയ പാത വീണ്ടും തുറക്കാനുള്ള  ശ്രമത്തിലാണ് സർക്കാർ

No comments: