Saturday, May 7, 2011

നീ ഈ വെലങ്ങ്ന്‍കുന്ന് പോയിട്ട്ണ്ടാ?




ഒരു ദിവസം വൈകുന്നേരം.

 യാത്ര പോകാന്‍ പറ്റിയ കാലാവസ്ഥ. എവിടെ പോകും എന്നാലോചിച്ച് ഇരിക്കുകയായിരുന്നു. അന്നേരമാണ് എന്റെ ഒരു സുഹ്രുത്ത് വന്നത്.

"പൊറ്ത്ത് പോകാടാ....?." അവന്‍  ചോദിച്ചു.

പിന്നെ......എവ്ട്ക്യാ പോകാ......?.

പോകാനാ സ്ഥലല്യാത്തെ..........നീ വെലങ്ങ്ന്‍കുന്ന് പോയിട്ട്ണ്ടാ?

ഇല്ല്യാ..........

ഇന്നാവാ..........അവട്ക്യാ പോവ്വാം....


അങ്ങനെ ഞാന്‍ എന്റെ ക്യാമറയും, ലെന്‍സുകളും എടുത്തു.  ഞങ്ങള് രണ്ടാളും വിലങ്ങന്‍ കുന്ന് ലക്ഷ്യമാക്കി യാത്ര തുടങ്ങി.[ ഫോട്ടോ എടുപ്പില്ലാതെ ഒരു യാത്ര ഇല്ലാലോ നമ്മക്ക്.]

"ഇത്ര നല്ല സ്ഥലങ്ങള്‍ ഈ ത്രിശ്ശൂരെന്നെണ്ടായിട്ട് പോവാണ്ടാ..... നീ ഫോട്ടോട്ക്കാന് ‍ഈ  പോള്ളാച്ചീല്‍ കറങ്ങി നടന്നോര്‍ന്നെ."

സംഗതി സത്യമാണ്, അടുത്ത് കിടക്കുന്ന മനോഹരമായ ഇതുപോലുള്ള സ്ഥലങ്ങള്‍ ഒന്നും സന്ദര്ശിക്കാതെ നമ്മള്‍ ഫോട്ടോട്ക്കാന് ദൂരസ്ഥലങ്ങള്‍ തേടി പോകാറുണ്ട്

ഇത്ര നാളായിട്ടും ഇത്ര അടുത്ത് കിടന്ന ഈ മനോഹരഭൂമി സന്ദര്ശിക്കാത്ത്തില്‍ എനിക്ക് വിഷമം തോന്നാതിരുന്നില്ല.
.





ത്രിശ്ശൂരില്‍ നിന്നും 5 കി.മി പടിഞ്ഞാട്ടുമാറി,  ത്രിശ്ശൂര്‍,  കുന്നംകുളം റൂട്ടില്‍ അടാട്ട് ഗ്രാമപഞ്ചാ‍യത്തില്‍ നിലകൊള്ളുന്ന വിലങ്ങന്‍ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം ആണ്.

 8 കിലോമീറ്റർ ചുറ്റളവിൽ 80 മീറ്ററോളം ഉയരത്തില്‍ നിൽക്കുന്ന ഈ കുന്നിൻറെ ഉപരിതല വിസ്തീർണം 5 ഏക്കറോളം  വരും.
തൃശ്ശൂരിന്റെ പ്രകൃതി രമണീയതയും നഗരാന്തരീക്ഷവും ഈ കുന്നിൻ മുകളിൽ നിന്ന് ഒരു മനോഹരചിത്രം എന്ന പോലെ കാണാവുന്നതാണ്.





വിലങ്ങൻ കുന്നിൻറെ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവ്വതനിരകൾ, പടിഞ്ഞാറ് അറബിക്കടൽ,  ത്രിശ്ശൂര്നഗരം, തുടങ്ങി വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വളരെ വ്യക്തമായി കാണാം.
വൈകുന്നേരത്തെ സൂര്യാസ്തമനം ഈ കുന്നിൻറെ മുകളിൽനിന്ന് നെല്‍വയലുകളുടെ ഒരു മനോഹരദൃശ്യം നമുക്ക് കാട്ടിത്തരും അതൊരു നവ്യാനുഭവമായിരിക്കും.


ഇടദിവസം അയതുകൊണ്ടാണെന്ന് തോന്നുന്നു ആളുകളുടെ തിരക്ക് ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പോ അടുത്ത് വിവാഹിതരായവര്‍ ഉണ്ടായിരുന്നു. പറഞ്ഞു വന്നപ്പോള്‍ നാട്ടുകാര്‍,  അങ്ങനെ അവരുടെ ഒരു ഫാമിലി ഫോട്ടോ എടുക്കേണ്ടി വന്നു.

അവിടെയല്ലം കറങ്ങി നടന്നും ഫോട്ടോയെടുത്തും അസ്തമയം കണ്ടും സമയം പോയതറിഞ്ഞില്ല. ഇരുട്ടായിത്തുടങ്ങി. അവടന്നു തിരിച്ചു പോന്നു.

 നേരെ ഭാരതിലേക്ക്.............ഓരോ മസാലദോശ,വട, പിന്നെ ഒരു കാപ്പീം.

photography- Harish thachody