Monday, December 27, 2010

വാഗമണ്‍ വഴി തേക്കടി




ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ 

National Geographic Traveler Magazine ഉള്‍പ്പെടുത്തിയ 
  പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നു   വാഗമണാണ് 


കോട്ടയം ഇടുക്കി  ജില്ലകളുടെ അതിര്‍ത്തിയില്‍  സ്ഥിതി ചെയ്യുന്ന ഈ 
പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, 
മറുവശത്ത്  കോടമഞ്ഞു മൂടിയ മലനിരകളും............
 ഈരാറ്റുപേട്ട-പീരുമേട് ഹൈെവയില്‍ വെള്ളികുളം മുതല്‍ വഴിക്കടവ് വരെ 
ആറു കിലോമീറ്റര്‍ ദൂരം പാറക്കെട്ടുകളില്‍ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ 
സഞ്ചരിച്ചാണ് വാഗമണില്‍ എത്തുക.

 എത്ര കണ്ടാലും മതിവരാത്ത മൊട്ടക്കുന്നുകളും, ഏറെ സവിശേഷതകള്‍ നിറഞ്ഞ 
അനന്തമായ പൈന്‍മരക്കാടുകളും വാഗമണിന്റെ പ്രത്യേകതയാണ്.
ഏതൊരു സഞ്ചാരിയുടെയും മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും,
 വിനോദത്തിനും അനുഗൃഹീതമായ ഒരു കേന്ദ്രം കൂടിയാണ് വാഗമണ്‍.

  

പൈന്‍മരക്കാടുകള്‍, കോലാഹലമേട്, കുരിശുമല, തേയില തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, 
മഞ്ഞുപുതച്ച മലനിരകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍ 
വാഗമണ്‍, പീരുമേട് വഴി തേക്കടി യാത്ര ഒരു നല്ല അനുഭവമായിരിക്കും, മലമ്പാതയിലൂടെ 
ഉള്ള ഈ യാത്ര അതിമനോഹരമാണ്.
 കോട്ടയത്തു നിന്നും 65  കിലോമീറററാണ്  വാഗമണ്ണിലേക്കുളള ദൂരം



Wednesday, July 21, 2010