നേരം വെളുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളു. മുറ്റമടിക്കുന്ന ശബ്ദ്ം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
എന്നും മൊബൈലിലെ അലാറം കേട്ട് ഉണര്‍ന്നിരുന്ന എനിക്ക് അപ്പോഴാണ് ഞാന്‍ നാട്ടിലാണല്ലോ എന്ന ചിന്ത വന്നത്........
നല്ല തണുപ്പ് ഉണ്ടായിരുന്നതുകൊണ്ട് പഞ്ഞികിടക്കയില്‍ നിന്നും എണീക്കാന്‍ തോന്നിയില്ല. പുതപ്പ് പുതച്ചുകോണ്ട് തന്നെ മരത്തിന്റെ ആ പഴയ ജനല്‍വാതില്‍ തള്ളി തുറന്നു.
ജനല് വാതില്‍ മലക്കെ തുറന്നു.................
എന്‍റെ നാടിന്റെ സുഗന്ധവും പ്രകാശവും...... ആ മുറിയില്‍ പരന്നോഴുകി.........
ഞാന്‍ പുറത്തേക്ക് നോക്കി. ഇന്നലെ രാത്രി പെയ്ത മഴയില്‍ നനഞ്ഞ മുറ്റത്ത് മാവിലകള്‍ കോഴിഞ്ഞ് കിടക്കുന്നു. അവിടവിടെയായി മഴവെള്ളം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു.........
രാധേച്ചിയാണ് മുറ്റമടിക്കുന്നത്. ജനല്‍ തുറന്ന ശബ്ധം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും നിവര്‍ന്നു നിന്ന് ചൂല് ഇടതു കൈവെള്ളയില്‍ കുത്തി ഒതുക്കി കോണ്ട് ചോദിച്ചു.
അഹാ....തെപ്പഴാ....എത്യേ........... ...?
ഇന്നലെ രാത്രി........ബൈജു ഇവിടില്ലേ.........?
ഇവിടില്ല്യാ....... മാമന്ന്റ്റോടക്ക് പോയ് രിക്യാ.........
ചേച്ചി പറഞ്ഞിരുന്നു......... വരുന്നുണ്ടെന്ന്...!!
പെട്ടന്ന് കുറേ അടക്കാകുരുവികള്‍ ഒച്ചവെച്ചു കോണ്ട് തോടിയില്‍ പറന്നിറങ്ങി.........
സൈക്കിളിന്റെ ബെല്ലടികേട്ട് നോക്കി.
പത്രക്കാരന്‍.
ചൂടോടെ പത്രം വായിച്ചിട്ട് എത്ര നാളായി........ഇന്റെര്‍നെറ്റിലെ പത്രവായനയായിരുന്നല്ലോ ഇത്രനാളും.
പിന്നെ കിടക്കാന്‍ തോന്നിയില്ല. അടുക്കളയിലേക്ക് നടന്നു. അടുക്കളയുടെ ചാച്ചെറക്കില്‍ ഒരു പഴയ ടിന്നിലായി ഉമിക്കരിയുണ്ട്. അതെടുത്ത് പല്ലുതേക്കാം ഇനി കുറച്ചു നാളത്തേക്ക് ബ്രഷും പേസ്റ്റും ഒന്നും വേണ്ട.
ഇറയത്ത് അമ്മിക്കല്ലിന്റെ അടുത്ത് തന്നെയായി പഴകിയ ആ ഉമിക്കരിപാത്രം ഇരിക്കുന്നുണ്ട് .
ഇപ്പോഴും അതേപോലെ ഒരുമാറ്റവും ഇല്ല.
വലതു കൈകോണ്ട് കുറച്ച് ഉമിക്കരിയെടുത്ത് ഇടതുകയ്യിലിട്ടു. കറുത്ത ഉമിക്കരി
യില്‍ വെളുത്ത ഉപ്പുങ്കല്ലുകള്‍ കിടക്കുന്നുതിളങ്ങുന്നു.....!!!
" ആരും ഇപ്പോ ഇവ്ടെ ഉമിക്കരി ഉപയോഗിക്കാറില്ല. എല്ലാര്‍ക്കും പേസ്റ്റ് മതി........."
ഇറയത്തെ ചവിട്ടുപടിയില്‍ ഇരിക്കുകയായിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി. അമ്മായിയാണ്.
പാത്രം കഴുകിയ വെള്ളം തെങ്ങിന്റെ തടത്തിലേക്ക് നീട്ടി ഒഴിച്ചു കോണ്ട് അമ്മായി പറഞ്ഞു.
" നിനക്ക് പുട്ട് മതീലോ ലെ......? "
ഉമിക്കരിയുമായി മുറ്റത്തേക്കിറങ്ങുംമ്പോള്‍ ഞാന്‍ പറഞ്ഞു
"....മതി."
മുറ്റത്തേക്ക് കാലെടുത്ത് വെച്ചു
മണ്ണിന് നല്ല തണുപ്പ്. ശരീരമാകെ കുളിരുകോരുന്നു. ചെരിപ്പിടാതെ തന്നെ പറമ്പിലേക്ക് നടന്നുനീങ്ങി....
പറമ്പിലൂടെ നടന്നു തന്നെ പല്ലു തേച്ചു. വളരെ നാളുകള്‍ക്കു ശേഷമാണ് ഉമിക്കരികോണ്ട് പല്ലു തേക്കുന്നത്.
അപ്പോഴാണ് കണ്ടത്.
അകലെ മാവില്‍ ഒരു തളിരില........!! പിന്നെ ഉമിക്കരി കളഞ്ഞ് മാവിലകെണ്ടായി പല്ല് തേപ്പ്.
കിണറ്റില്‍ നിന്നും വെള്ളം കോരി മുഖം കഴുകി. അമര്‍ത്തി തേച്ചതു കോണ്ടാണോ എന്തോ വായ് കഴുകിയപ്പോള്‍ ഒരു നീറ്റല്‍.....!!
കാലുകഴുകി അകത്തേക്കു കയറാന്‍ തുടങ്ങുമ്പേള്‍ ഒരു ആട്ടിന്‍ കുട്ടി അകത്തുനിന്നും പുറത്തേക്ക് ഒരു ചാട്ടം.
അപ്രതീക്ഷിതമായ ആ വരവ് എന്നെ ഞെട്ടിച്ചു.
ചാന്തിട്ടു മിനുക്കിയ കറുത്ത നിലത്ത് കാലുവഴുതി....!!!
അടുക്കളയില്‍ നിന്നും ഒരു സ്റ്റീല്‍ ഗ്ലാസില്‍ ചായയുമായി ഉമ്മറത്തേക്ക് നടന്നപ്പോള്‍ അമ്മയോട് ചോദിച്ചു.
" കുട്ടികള്‍ എണീക്കാറായില്ലേ അമ്മേ...?."
" ഉവ്വ്.....നീ വന്നത് അറിഞ്ഞിട്ടില്യാലോ.......അതോണ്ടാ എണീക്കാത്തേ......നീ തന്നെ അവരെ വിളിച്ചോ......സ്കൂളില്യാതോണ്ട് എണീക്കാന്‍ മടിണ്ടാകും..."
പത്രം മുറ്റത്ത് കിടക്കുന്നുണ്ട്. ചായ തിണ്ണയില്‍ വെച്ച് പത്രമെടുക്കാനായി മുറ്റത്തേക്ക് ഇറങ്ങി
നല്ല മണം......!!! എവിടന്നാണാവോ.....തൊടിയിലേക്ക് എത്തി നോക്കി
ലാങ്കിലാങ്കി പൂക്കളാണ്. പറമ്പിലാകെ വീണു ചിതറി കിടക്കുന്നു....!!
പത്രം ഒന്നോടിച്ചു നോക്കി ചായകുടിച്ചു.
പിന്നെ ഒഴിഞ്ഞ ചായ ഗ്ലാസുമായി ഞാന്‍ അകത്തേക്ക് നടന്നു......
കുട്ടികളെ വിളിക്കാന്‍.......
ഇനി എന്‍റെ നാളുകളാണ്...........
കുളക്കരയിലെ പോന്മാനിനോടും.....
മഴപെയ്തൊഴിഞ്ഞ നാട്ടുവഴിയോടും...........
തോട്ടിലെ പരല്‍മീനിനോടും..........
ഞാന്‍ എന്‍റെ വരവറിയിക്കുവാന്‍ പോകുകയായി...........