Wednesday, October 1, 2025

മഴ നനഞ്ഞ മൺപാതകൾ

എന്റെ ആദ്യ കഥാസമാഹാരം “മഴ നനഞ്ഞ മൺപാതകൾ” പുറത്തിറങ്ങുന്നു. ആദ്യ പടിയായി കവർ ചിത്രം ഇവിടെ പ്രകാശനം ചെയ്യപ്പെടുകയാണ് . ഓർമ്മകളും യാത്രകളും ജീവിതാനുഭവങ്ങളും ചേർത്തെടുത്ത കഥകളാണ് ഇതിൽ. പുസ്തകം ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമാകും. ഫേബിയൻ ബുക്സാണ് പ്രസാധകർ. ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പിന്നെ വരകളും ചേർന്ന ഈ പുസ്തകം സുഹൃത്തുക്കളായ വായനക്കാർക്ക് സമർപ്പിക്കുന്നു. .

Wednesday, September 24, 2025

മഴ നനഞ്ഞ മൺപാതകൾ

ജീവിതമെന്ന പർവതം മുന്നിൽ നിൽക്കുമ്പോൾ

ഇടക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാതെ

മുന്നോട്ടുപോകാൻ പറ്റില്ലല്ലോ…

മഴ നനഞ്ഞ മൺപാതകൾ 

Tuesday, September 16, 2025

മഴ നനഞ്ഞ മൺപാതകൾ - ഹരീഷ് തച്ചോടി

ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും നമ്മെ പിടിച്ചു നിർത്തുന്ന ചില ഓർമ്മകളുണ്ട്. ഗ്രാമീണ വഴികളിലും , മഴ നനഞ്ഞ മൺപാതകളിലും, ബാല്യത്തിന്റെ കളി ചിരികളിലും, യാത്രകളിലും, വിടവാങ്ങലുകളിലും , ഒളിഞ്ഞിരിക്കുന്ന അതുല്യമായ കഥകളാണ് ഹരീഷ് തച്ചോടിയുടെ "മഴ നനഞ്ഞ മൺപാതകൾ" നമുക്ക് സമ്മാനിക്കുന്നത്. 
സ്കൂൾ വരാന്തകൾ , ഗ്രാമീണ വഴികൾ, ചെറു യാത്രകൾ, ആദ്യത്തെ വിദേശയാത്രയുടെ ഉണർന്നുനിൽക്കുന്ന വികാരങ്ങൾ—ഇവയെല്ലാം എഴുത്തുകാരൻ കാലത്തിന്റെ അടയാളപ്പെടുത്തലുകളോടെ ചിത്രങ്ങൾ പോലെ വരച്ചെടുക്കുന്നു. ഈ പുസ്തകം ഒരു വായന മാത്രമല്ല; മറന്നുപോയ ഓർമ്മകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ഒരനുഭവമാണ്.

Monday, September 15, 2025