Wednesday, July 27, 2011

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ.



ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ എന്ന വിശേഷണവുമായിട്ടാണ് ജാപ്പനീസ് ഡിസൈന്‍ സ്റ്റുഡിയോ പുറത്തിറക്കിയിരിക്കുന്ന ക്ലാപ്പ് ഡിജിറ്റല്‍ ക്യാമറയുടെ വരവ്.    24ഗ്രാം തൂക്കമേ ഈ കുഞ്ഞന്‍ ക്യാമറക്കുള്ളൂ. അതിനാല്‍ ഒരു കീചെയ്ന്‍ പോലെ തൂക്കി നടക്കാം.






ഒന്നര ഇഞ്ച് ഉയരവും രണ്ടേമുക്കാല്‍ ഇഞ്ച് നീളവുമുള്ള ക്ലാപ്പ് ഡിജിറ്റല്‍ ക്യാമറ പക്ഷേ പെര്‍ഫോമന്‍സില്‍ ഒട്ടും പുറകിലല്ല. 2 മെഗാപിക്സല്‍  F 2.8[32mm] ലെന്‍സ് ആണ് ക്യമറയിലേത്. 1280 x 1023 റെസല്യൂഷനിലുള്ള ചിത്രങ്ങളും 720x480 റെസല്യൂഷനിലുള്ള വീഡിയോയും ഈ ക്യാമറയില്‍ ചിത്രീകരിക്കാം. വീഡിയോ Avi  ഫോര്‍മാറ്റിലാണ് സേവ് ചെയ്യുന്നത്


ക്യാമറയിലെ ഇന്‍ ബില്‍‍റ്റ് USB കണക്റ്റര്‍; ക്യാമറയും കംപ്യൂട്ടറുമായി എളുപ്പത്തില്‍ ബന്ധപ്പെടുത്താന്‍ സാധിക്കും. ഫയല്‍ ട്രാന്‍സ്ഫറിനും ബാറ്ററി റീ ചാര്‍ജിനും ഈ USB കണക്റ്റര്‍  ഉപയോഗിക്കാം. 16GB വരെ മെമ്മറി കാര്ഡ് ഉപയോഗിക്കാവുന്ന മൈക്രോ SD card  സ്ലോട്ടും ഇതിലു‍ണ്ട്.
 
പിന്നെ ഒരു ന്യൂനത എന്നു പറയാന്‍ ഇതിനോരു വ്യൂ ഫൈന്‍ഡര്‍ ഇല്ല എന്നതു തന്നെ.
 
കൂടുതല്‍ വിവരങ്ങള്‍  ഇവിടെ.

Sunday, July 17, 2011

വീണ്ടും ഗ്രാമഫോണ്‍...!!!




വീണ്ടും  ഗ്രാമഫോണ്‍ റെക്കോഡ് വരുന്നു....!!

സത്യം ഓഡിയോസാണ് പുതിയ  ഗ്രാമഫോണ്‍ റെക്കോഡ് പുറത്തിറക്കിയിരിക്കുന്നത്


 'ടൈംലെസ് മെലഡീസ്  യേശുദാസ്' എന്ന ഈ പുതിയ ഗ്രാമഫോണ്‍ റെക്കോഡ്, എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍, സത്യം ഓഡിയോസ് ഉടമ വിജയകുമാറിന് നല്‍കി റെക്കോഡ് പ്രകാശനം ചെയ്തു. സിനിമാസംഗീതത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന യേശുദാസിനുള്ള സമര്‍പ്പണമാണ് ഇതെന്ന് എം.ജയചന്ദ്രന്‍ പറഞ്ഞു.




കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ദേവദൂതന്‍, നോട്ടം, അയാള്‍ കഥയെഴുതുകയാണ്, മീശമാധവന്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, ഉദയനാണ് താരം എന്നീ ചിത്രങ്ങള്‍ക്കായി യേശുദാസ് പാടിയ തിരഞ്ഞെടുത്ത എട്ട് ഗാനങ്ങളാണ് ഇഎല്‍പി (വിനൈല്‍ ലോങ് പ്ലേ) യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്