Tuesday, October 7, 2025

മഴ നനഞ്ഞ മൺപാതകൾ

 വരുന്നു…

എന്റെ ആദ്യ കഥാസമാഹാരം “മഴ നനഞ്ഞ മൺപാതകൾ”
വളരെ പെട്ടെന്നു വായനക്കാരുടെ മുന്നിലേക്ക്

മണ്ണിന്റെ മണവും , മഴത്തുള്ളികളും ചേർത്ത് ജീവിതയാത്രകളിൽ നിന്നു രചിച്ച കഥകളാണ് ഇതിൽ.
ഓർമ്മകളെ കഥകളാക്കി, കഥകളെ വരകളാക്കി ,
ഒരു യാത്ര
പ്രസാധകർ: [Fabian Books]
ലഭ്യം: പ്രധാന പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും.

#മഴനനഞ്ഞമൺപാതകൾ 

Wednesday, October 1, 2025

മഴ നനഞ്ഞ മൺപാതകൾ

എന്റെ ആദ്യ കഥാസമാഹാരം “മഴ നനഞ്ഞ മൺപാതകൾ” പുറത്തിറങ്ങുന്നു. ആദ്യ പടിയായി കവർ ചിത്രം ഇവിടെ പ്രകാശനം ചെയ്യപ്പെടുകയാണ് . ഓർമ്മകളും യാത്രകളും ജീവിതാനുഭവങ്ങളും ചേർത്തെടുത്ത കഥകളാണ് ഇതിൽ. പുസ്തകം ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമാകും. ഫേബിയൻ ബുക്സാണ് പ്രസാധകർ. ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പിന്നെ വരകളും ചേർന്ന ഈ പുസ്തകം സുഹൃത്തുക്കളായ വായനക്കാർക്ക് സമർപ്പിക്കുന്നു. .

Wednesday, September 24, 2025

മഴ നനഞ്ഞ മൺപാതകൾ

ജീവിതമെന്ന പർവതം മുന്നിൽ നിൽക്കുമ്പോൾ

ഇടക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാതെ

മുന്നോട്ടുപോകാൻ പറ്റില്ലല്ലോ…

മഴ നനഞ്ഞ മൺപാതകൾ 

Tuesday, September 16, 2025

മഴ നനഞ്ഞ മൺപാതകൾ - ഹരീഷ് തച്ചോടി

ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും നമ്മെ പിടിച്ചു നിർത്തുന്ന ചില ഓർമ്മകളുണ്ട്. ഗ്രാമീണ വഴികളിലും , മഴ നനഞ്ഞ മൺപാതകളിലും, ബാല്യത്തിന്റെ കളി ചിരികളിലും, യാത്രകളിലും, വിടവാങ്ങലുകളിലും , ഒളിഞ്ഞിരിക്കുന്ന അതുല്യമായ കഥകളാണ് ഹരീഷ് തച്ചോടിയുടെ "മഴ നനഞ്ഞ മൺപാതകൾ" നമുക്ക് സമ്മാനിക്കുന്നത്. 
സ്കൂൾ വരാന്തകൾ , ഗ്രാമീണ വഴികൾ, ചെറു യാത്രകൾ, ആദ്യത്തെ വിദേശയാത്രയുടെ ഉണർന്നുനിൽക്കുന്ന വികാരങ്ങൾ—ഇവയെല്ലാം എഴുത്തുകാരൻ കാലത്തിന്റെ അടയാളപ്പെടുത്തലുകളോടെ ചിത്രങ്ങൾ പോലെ വരച്ചെടുക്കുന്നു. ഈ പുസ്തകം ഒരു വായന മാത്രമല്ല; മറന്നുപോയ ഓർമ്മകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ഒരനുഭവമാണ്.

Monday, September 15, 2025

Sunday, May 26, 2013

       കാനോലി കനാൽ 
 കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർവരെ 

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർവരെ ഒരു വിശാല ജലഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജല ഗതാഗത മാർഗ്ഗത്തെ കാനോലി കനാൽ എന്നു വിളിക്കുന്നു.

1845-ൽ കാനോലി കനാലിന്റെ ഒരു രൂപരേഖ മദ്രാസ്സ് ഗവൺമെന്റിനു സമർപ്പിച്ചു.1846-ൽ ഇതു അനുവദിച്ചുകൊണ്ട് ഉത്തരവായി.1848/1850-ൽ പണി പൂർത്തിയാക്കി.ആദ്യ ഘട്ടത്തിൽ ഏലത്തൂർ പുഴയെ കല്ലായി പുഴയോടും,കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു.1848-ൽ അങ്ങനെ ഒന്നാം ഘട്ടം പൂർത്തിയാക്കി.രണ്ടാം ഘട്ടത്തിൽ പൊന്നാനി,ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സം‌യോജിപ്പിക്കുന്ന കനാലുകളും നിർമ്മിച്ചു തുടങ്ങി.

കാനോലി സായിപ്പിന്റെ മരണത്തെ തുടർന്നു കാനോലി കനാലിന്റെ ശനിദശയും തുടങ്ങി.പണി പൂർത്തിയാകാത്ത പോന്നാനി ഭാഗത്ത് ഇനി പണി തുടരേണ്ട എന്നു എഞ്ചിനിയർ തീരുമാനിച്ചു.പിന്നീട് വന്ന കളക്ടർ റോബിൻസൺ താത്പര്യം എടുത്തതിനാലാണു 1850-ൽ പണി പൂർത്തീകരിക്കൻ കഴിഞ്ഞത്.

നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. 1855-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹം ദാരുണമായി കൊലചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ നിലമ്പൂരിനടുത്ത് നെടുങ്കയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.