Showing posts with label Writer. Show all posts
Showing posts with label Writer. Show all posts

Monday, September 15, 2025

മഴ നനഞ്ഞ മൺപാതകൾ

 



ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും നമ്മെ പിടിച്ചു നിർത്തുന്ന ചില ഓർമ്മകളുണ്ട്. ഗ്രാമീണ വഴികളിലും , മഴ നനഞ്ഞ മൺപാതകളിലും, ബാല്യത്തിന്റെ കളി ചിരികളിലും, യാത്രകളിലും, വിടവാങ്ങലുകളിലും , ഒളിഞ്ഞിരിക്കുന്ന അതുല്യമായ കഥകളാണ് ഹരീഷ് തച്ചോടിയുടെ "മഴ നനഞ്ഞ മൺപാതകൾ" നമുക്ക് സമ്മാനിക്കുന്നത്. 
സ്കൂൾ വരാന്തകൾ , ഗ്രാമീണ വഴികൾ, ചെറു യാത്രകൾ, ആദ്യത്തെ വിദേശയാത്രയുടെ ഉണർന്നുനിൽക്കുന്ന വികാരങ്ങൾ—ഇവയെല്ലാം എഴുത്തുകാരൻ കാലത്തിന്റെ അടയാളപ്പെടുത്തലുകളോടെ ചിത്രങ്ങൾ പോലെ വരച്ചെടുക്കുന്നു. ഈ പുസ്തകം ഒരു വായന മാത്രമല്ല; മറന്നുപോയ ഓർമ്മകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ഒരനുഭവമാണ്.