Sunday, May 26, 2013


       കാനോലി കനാൽ 
 കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർവരെ 

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർവരെ ഒരു വിശാല ജലഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജല ഗതാഗത മാർഗ്ഗത്തെ കാനോലി കനാൽ എന്നു വിളിക്കുന്നു.



1845-ൽ കാനോലി കനാലിന്റെ ഒരു രൂപരേഖ മദ്രാസ്സ് ഗവൺമെന്റിനു സമർപ്പിച്ചു.1846-ൽ ഇതു അനുവദിച്ചുകൊണ്ട് ഉത്തരവായി.1848/1850-ൽ പണി പൂർത്തിയാക്കി.ആദ്യ ഘട്ടത്തിൽ ഏലത്തൂർ പുഴയെ കല്ലായി പുഴയോടും,കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു.1848-ൽ അങ്ങനെ ഒന്നാം ഘട്ടം പൂർത്തിയാക്കി.രണ്ടാം ഘട്ടത്തിൽ പൊന്നാനി,ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സം‌യോജിപ്പിക്കുന്ന കനാലുകളും നിർമ്മിച്ചു തുടങ്ങി.



കാനോലി സായിപ്പിന്റെ മരണത്തെ തുടർന്നു കാനോലി കനാലിന്റെ ശനിദശയും തുടങ്ങി.പണി പൂർത്തിയാകാത്ത പോന്നാനി ഭാഗത്ത് ഇനി പണി തുടരേണ്ട എന്നു എഞ്ചിനിയർ തീരുമാനിച്ചു.പിന്നീട് വന്ന കളക്ടർ റോബിൻസൺ താത്പര്യം എടുത്തതിനാലാണു 1850-ൽ പണി പൂർത്തീകരിക്കൻ കഴിഞ്ഞത്.



നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. 1855-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹം ദാരുണമായി കൊലചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ നിലമ്പൂരിനടുത്ത് നെടുങ്കയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Sunday, May 5, 2013

പഴയ ആലുവ-മൂന്നാര്‍ റോഡ്




1924ലെ വന്‍ വെള്ളപൊക്കത്തില്‍ പഴയ ആലുവ-മൂന്നാര്‍ റോഡ് തകര്‍ന്നതോടെ മൂന്നാര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിലക്കുകയും വാണിജ്യ കേന്ദ്രങ്ങളുമായുള്ള മലയോര ജില്ലയുടെ ബന്ധം തകരുകയും ചെയ്തിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന റാണി സേതുലക്ഷ്മിഭായ് മുന്‍കയ്യെടുത്ത് പെരിയാറിന് കുറുകെ നേര്യമംഗലത്ത് പാലം നിര്‍മ്മിച്ചതോടെയാണ് ഇപ്പോഴത്തെ ആലുവ മൂന്നാര്‍ റോഡ് യാഥാര്‍ത്ഥ്യമായത്.

 1931-ല്‍ റാണി സേതുലക്ഷീഭായ് 
പുതിയ  റോഡ് തുറന്നുകൊടുത്തതിന്റെ വിളംബരം എഴുതിവെച്ചിരിക്കുന്ന ‘റാണിക്കല്ല് ’



എന്നാല്‍ ഈ റോഡിനേക്കാള്‍ 38 കിലോമീറ്റര്‍ ദൂരം കുറവും വലിയ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഇല്ലാത്തതുമാണ് പഴയ ആലുവ-മൂന്നാര്‍ റോഡ്. തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത

പണ്ടുകാലത്ത് ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മല ഇടിഞ്ഞ് പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത  തകർന്നു . തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. സമീപവാസികളുടെ സഹകരണത്തോടെ പത്തു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. ഹൈറേഞ്ചിന്റെ വ്യാപാര - വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് 1924-ൽ ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

രാജഭരണകാലത്ത് രാജാക്കന്‍മാരും ഭരണാധികാരികളും വേനല്‍ക്കാല സുഖവാസത്തിന് മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന രാജവീഥിയായ പഴയ ആലുവ-മൂന്നാര്‍ റോഡ് കീരംപാറ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ കടന്ന് ലോകപ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം വഴി കടന്നു പോകുന്നു 

കോതമംഗലം-തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയുള്ള പഴയ പാത വീണ്ടും തുറക്കാനുള്ള  ശ്രമത്തിലാണ് സർക്കാർ

Saturday, May 4, 2013

കൊഴിഞ്ഞ മാവിലകള്‍

നേരം വെളുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളു.  മുറ്റമടിക്കുന്ന ശബ്ദ്ം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
എന്നും മൊബൈലിലെ അലാറം കേട്ട് ഉണര്‍ന്നിരുന്ന എനിക്ക് അപ്പോഴാണ് ഞാന്‍ നാട്ടിലാണല്ലോ എന്ന ചിന്ത വന്നത്........

നല്ല തണുപ്പ് ഉണ്ടായിരുന്നതുകൊണ്ട് പഞ്ഞികിടക്കയില്‍ നിന്നും എണീക്കാന്‍ തോന്നിയില്ല.  പുതപ്പ് പുതച്ചുകോണ്ട് തന്നെ മരത്തിന്റെ ആ പഴയ ജനല്‍വാതില്‍  തള്ളി തുറന്നു.

ജനല് വാതില്‍ മലക്കെ തുറന്നു.................

എന്‍റെ  നാടിന്റെ സുഗന്ധവും പ്രകാശവും...... ആ മുറിയില്‍ പരന്നോഴുകി.........

ഞാന്‍ പുറത്തേക്ക് നോക്കി. ഇന്നലെ രാത്രി പെയ്ത മഴയില്‍ നനഞ്ഞ മുറ്റത്ത്  മാവിലകള്‍ കോഴിഞ്ഞ് കിടക്കുന്നു.   അവിടവിടെയായി മഴവെള്ളം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു.........







രാധേച്ചിയാണ് മുറ്റമടിക്കുന്നത്. ജനല്‍ തുറന്ന ശബ്ധം കേട്ട് അവര്‍ തിരിഞ്ഞു നോക്കി.  എന്നെ കണ്ടതും നിവര്‍ന്നു നിന്ന് ചൂല് ഇടതു കൈവെള്ളയില്‍ കുത്തി ഒതുക്കി കോണ്ട് ചോദിച്ചു.

അഹാ....തെപ്പഴാ....എത്യേ........... ...?
 
ഇന്നലെ രാത്രി........ബൈജു ഇവിടില്ലേ.........?
 
ഇവിടില്ല്യാ....... മാമന്ന്റ്റോടക്ക് പോയ് രിക്യാ.........
ചേച്ചി പറഞ്ഞിരുന്നു......... വരുന്നുണ്ടെന്ന്...!!
 
 
പെട്ടന്ന് കുറേ അടക്കാകുരുവികള്‍ ഒച്ചവെച്ചു കോണ്ട് തോടിയില്‍ പറന്നിറങ്ങി.........









സൈക്കിളിന്റെ ബെല്ലടികേട്ട് നോക്കി.

 പത്രക്കാരന്‍.

ചൂടോടെ പത്രം വായിച്ചിട്ട് എത്ര നാളായി........ഇന്റെര്‍നെറ്റിലെ പത്രവായനയായിരുന്നല്ലോ ഇത്രനാളും.

പിന്നെ കിടക്കാന്‍ തോന്നിയില്ല.  അടുക്കളയിലേക്ക് നടന്നു. അടുക്കളയുടെ ചാച്ചെറക്കില്‍ ഒരു പഴയ ടിന്നിലായി ഉമിക്കരിയുണ്ട്. അതെടുത്ത് പല്ലുതേക്കാം ഇനി കുറച്ചു നാളത്തേക്ക് ബ്രഷും പേസ്റ്റും ഒന്നും വേണ്ട.

ഇറയത്ത് അമ്മിക്കല്ലിന്റെ അടുത്ത് തന്നെയായി പഴകിയ ആ ഉമിക്കരിപാത്രം ഇരിക്കുന്നുണ്ട് .

ഇപ്പോഴും അതേപോലെ ഒരുമാറ്റവും ഇല്ല.

വലതു കൈകോണ്ട് കുറച്ച് ഉമിക്കരിയെടുത്ത് ഇടതുകയ്യിലിട്ടു. കറുത്ത ഉമിക്കരിയില്  വെളുത്ത ഉപ്പുങ്കല്ലുകള്‍ കിടക്കുന്നുതിളങ്ങുന്നു.....!!!

" ആരും ഇപ്പോ ഇവ്ടെ ഉമിക്കരി ഉപയോഗിക്കാറില്ല. എല്ലാര്‍ക്കും പേസ്റ്റ് മതി........."

ഇറയത്തെ ചവിട്ടുപടിയില്‍ ഇരിക്കുകയായിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി.   അമ്മായിയാണ്.

പാത്രം കഴുകിയ വെള്ളം തെങ്ങിന്റെ തടത്തിലേക്ക് നീട്ടി ഒഴിച്ചു കോണ്ട് അമ്മായി പറഞ്ഞു.

" നിനക്ക് പുട്ട് മതീലോ ലെ......? "

ഉമിക്കരിയുമായി മുറ്റത്തേക്കിറങ്ങുംമ്പോള്‍ ഞാന്‍ പറഞ്ഞു

"....മതി."

മുറ്റത്തേക്ക് കാലെടുത്ത് വെച്ചു
മണ്ണിന് നല്ല തണുപ്പ്. ശരീരമാകെ കുളിരുകോരുന്നു. ചെരിപ്പിടാതെ തന്നെ പറമ്പിലേക്ക് നടന്നുനീങ്ങി....

പറമ്പിലൂടെ നടന്നു തന്നെ പല്ലു തേച്ചു. വളരെ നാളുകള്‍ക്കു ശേഷമാണ് ഉമിക്കരികോണ്ട് പല്ലു തേക്കുന്നത്.

 അപ്പോഴാണ് കണ്ടത്.

അകലെ മാവില്‍ ഒരു തളിരില........!! പിന്നെ ഉമിക്കരി കളഞ്ഞ് മാവിലകെണ്ടായി പല്ല് തേപ്പ്.

കിണറ്റില്‍ നിന്നും വെള്ളം കോരി മുഖം കഴുകി.  അമര്‍ത്തി തേച്ചതു കോണ്ടാണോ എന്തോ വായ് കഴുകിയപ്പോള്‍ ഒരു നീറ്റല്‍.....!!
കാലുകഴുകി അകത്തേക്കു കയറാന്‍ തുടങ്ങുമ്പേള്‍ ഒരു ആട്ടിന്‍ കുട്ടി അകത്തുനിന്നും പുറത്തേക്ക് ഒരു ചാട്ടം.

അപ്രതീക്ഷിതമായ ആ വരവ് എന്നെ ഞെട്ടിച്ചു. ചാന്തിട്ടു മിനുക്കിയ കറുത്ത നിലത്ത് കാലുവഴുതി....!!!





അടുക്കളയില്‍ നിന്നും ഒരു സ്റ്റീല്‍ ഗ്ലാസില്‍ ചായയുമായി ഉമ്മറത്തേക്ക് നടന്നപ്പോള്‍ അമ്മയോട് ചോദിച്ചു.

" കുട്ടികള്‍ എണീക്കാറായില്ലേ അമ്മേ...?."

" ഉവ്വ്.....നീ വന്നത് അറിഞ്ഞിട്ടില്യാലോ.......അതോണ്ടാ എണീക്കാത്തേ......നീ തന്നെ അവരെ വിളിച്ചോ......സ്കൂളില്യാതോണ്ട് എണീക്കാന്‍ മടിണ്ടാകും..."

പത്രം മുറ്റത്ത് കിടക്കുന്നുണ്ട്. ചായ തിണ്ണയില്‍ വെച്ച് പത്രമെടുക്കാനായി മുറ്റത്തേക്ക് ഇറങ്ങി


നല്ല മണം......!!! എവിടന്നാണാവോ.....തൊടിയിലേക്ക് എത്തി നോക്കി
ലാങ്കിലാങ്കി പൂക്കളാണ്. പറമ്പിലാകെ വീണു ചിതറി കിടക്കുന്നു....!!

പത്രം ഒന്നോടിച്ചു നോക്കി ചായകുടിച്ചു.

പിന്നെ ഒഴിഞ്ഞ ചായ ഗ്ലാസുമായി  ഞാന്‍ അകത്തേക്ക് നടന്നു......


കുട്ടികളെ വിളിക്കാന്‍.......

ഇനി എന്‍റെ നാളുകളാണ്...........

കുളക്കരയിലെ പോന്മാനിനോടും.....

മഴപെയ്തൊഴിഞ്ഞ നാട്ടുവഴിയോടും...........
 
തോട്ടിലെ പരല്‍മീനിനോടും..........
 
ഞാന്‍ എന്‍റെ  വരവറിയിക്കുവാന്‍ പോകുകയായി...........
 
 


Sunday, September 18, 2011

തേക്കിന്കാട്മൈതാനത്തില്‍ പൂരാഘോഷം






കൊച്ചി മഹാരാജാവ് ശ്രീ ശക്തന്‍തമ്പുരാനാണ് ഇന്നത്തെ ത്രിശ്ശൂര്‍ പൂരാഘോഷത്തിന്റെ ആദ്യരൂപം ചിട്ടപ്പെടുത്തിയതെന്ന് ചരിത്രം. തേക്കിന്കാട് വെട്ടിത്തെളിച്ചതിലും,  [വടക്കുംനാഥന്റെ  ജഡയാണെന്ന് വിശ്വാസം] തുടര്‍ന്ന് പാറമേക്കാവിലെ കോമരത്തിന്റെ തലയറുത്തതിലുമുള്ള പശ്ചാതാപമെന്നനിലയില്‍ തേക്കിന്കാട്മൈതാനത്തില്‍ പൂരാഘോഷം തുടങ്ങിയത് എന്നും പറയപ്പെടുന്നു.   തേക്കിന്കാട് വെട്ടിത്തെളിക്കുന്നതിനെ കോമരം എതിര്‍ത്തിരുന്നു

ആറാട്ട്പുഴ പൂരത്തില്‍ ആ വര്‍ഷത്തെ ശക്തമായ വേനല്‍മഴ മൂലം പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അടുത്ത വര്‍ഷം മുതല്‍ വടക്കുംനാഥന്റെ മുന്‍പാകെ നടത്താമെന്നും അങ്ങിനെ പൂരത്തിന് തുടക്കമിട്ടെന്നും ചരിത്രമുണ്ട്.

ആറാട്ട്പുഴ പൂരം മീനമാസത്തിലും, ത്രിശ്ശൂര്‍ പൂരം മേടത്തിലെ മകം നാളിലുമാണ് നടക്കുന്നത്.
 
photo Harish Thachody

മഴയിലൂടെ...........